പുനലൂര്‍- പാലക്കാട്് പാലരുവി എക്സ്പ്രസ്സ്‌ സ്റ്റോപ്പ്‌ അനുവദിക്കണം

പ്രിയരെ,

ഇന്ന്് സര്‍വീസ് ആരംഭിക്കുന്ന പുനലൂര്‍- പാലക്കാട്് പാലരുവി എക്സ്പ്രസിന്റെ കന്നിയാത്രയില്‍ കോട്ടയത്ത് തീവണ്ടി തടയാനുളള തീരുമാനം
അത്യധികം വേദനയോടെയാണ് ഇന്നലെ വൈകുന്നേരം എടുത്തത്. മധ്യ കേരളത്തിലെ ഈ പുതിയ ട്രയിനെ ഏറ്റവും അധികം യാത്രക്കാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ തീവണ്ടിയുടെ ആകെ അനുവദിച്ച 25 സ്റ്റോപ്പുകളില്‍ 16 ഉം ഒരു ജില്ലയില്‍ മാത്രമാകുകയും കോട്ടയത്തെയും സമീപ പ്രദേശങ്ങളെയും പൂര്‍ണമായി അവഗണിക്കുകയും ചെയ്തു. ഇതോടെ ജനങ്ങള്‍ ആകെ നിരാശരായി.പ്രത്യേകിച്ച്് ഏറെ തിരക്കുളള കോട്ടയം – എറണാകുളം റൂട്ടിലെ പതിവ് യാത്രക്കാരായ ആയിരക്കണക്കിന് പേര്‍. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു സ്റ്റോപ്പുമാത്രമായിരുന്നു അനുവദിച്ചത്. ഇതോടെ കേന്ദ്രറെയില്‍വേ മന്ത്രാലയവുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു. നിവേദനം അയച്ചു. ആശങ്ക അറിയിച്ചു. ഇന്നലെ വൈകുന്നേരം വരെയും പോസീറ്റീവായ തീരുമാനം വന്നില്ല. ഇതോടെയാണ് നാടിന്റെ വികാരത്തിനൊപ്പം ചേര്‍ന്ന്്് കന്നിയോട്ടത്തില്‍ തന്നെ പ്രതിഷേധ സൂചകമായി ഇത്തരത്തിലുളള ഒരു ജനകീയ സമരത്തിന് രൂപം നല്‍കിയത്. തീവണ്ടി 19ന് സര്‍വീസ് തുടങ്ങുന്ന അന്നു തന്നെ കോട്ടയത്ത് വണ്ടി തടയാനുളള തീരുമാനം എടുത്തപ്പോള്‍ മനസിലുണ്ടായിരുന്നത് ദിനംപ്രതി കോട്ടയത്തിനും എറണാകുളത്തിനുമിടയില്‍ യാത്ര ചെയ്യുന്ന ആയിരങ്ങളുടെ മുഖങ്ങളായിരുന്നു. അവരുടെ കഷ്ടതയും ബുദ്ധിമുട്ടുമായിരുന്നു. കുറുപ്പുന്തറയിലും, ഏറ്റുമാനൂരിലും, വൈക്കം. പിറവം റോഡ്്് സ്‌റ്റേഷനുകളിലും മുളന്തുരുത്തിയിലും നിന്ന്് എറണാകുളത്തേക്കും തിരിച്ചും യാത്ര ചെയ്യു്ന്നവര്‍. ഇതിനിടയിലും സമരം ഒഴിവാക്കാന്‍ അവസാന നിമിഷം വരെയും ശ്രമിക്കുകയായിരുന്നു. റെയില്‍വേ മന്ത്രാലയവും ബോര്‍ഡ് അംഗങ്ങളുമായും നിരന്തരം ബന്ധപ്പെട്ടു. അവര്‍ തിരിച്ചും. ഒടുവില്‍ ഇന്നലെ രാത്രി വൈകി നമ്മെ ഏവരെയും സന്തോഷിപ്പിക്കുന്ന ഉത്തരവ് റെയില്‍വേ പുറപ്പെടുവിച്ചു.

ഇത്തരമൊരു ധര്‍മ സമരത്തെക്കുറിച്ച്് അറിയിച്ചപ്പോള്‍ തന്നെ ലഭിച്ച പിന്തുണ ആവശ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുന്നതായിരുന്നു. നിരവധി പേരാണ് ഫോണിലും, എസ്എംഎസായും, വാ്ട്‌സ് അപ്പിലും ഫേസ്് ബുക്കിലും പിന്തുണ അറിയച്ചത്്. ഈ സമരവുമായി മുന്നോട്ടുപോകാന്‍ കരുത്തും പ്രോത്സാഹനവും നല്‍കുന്നതായിരുന്നു എല്ലാം. അവകാശ സമരത്തിന് പി്ന്തുണ അറിയിച്ച ഏവര്‍ക്കുമുളള കൃതഞ്ജത അറിയിക്കട്ടെ.നമ്മുടെ ആവശ്യം അംഗീകരിച്ച്് ഉത്തരവിറക്കിയ ബഹുമാന്യ റെയില്‍വേ കാര്യമന്ത്രി സുരേഷ് പ്രഭുവിനും ബോര്‍ഡ് അംഗങ്ങള്‍ക്കും ഈ വേളയില്‍ ഹൃദയം നിറഞ്ഞ കൃതജ്ഞത പ്രകാശിപ്പിക്കട്ടെ

റെയില്‍വേ നമ്മുടെ ആവശ്യം അംഗീകരിച്ച പശ്ചാത്തലത്തില്‍ നേരത്തെ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറുകയാണെന്നും അറിയിക്കട്ടെ.

പകര്‍ന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിച്ചുകൊണ്ട്

സ്‌നേഹാഭിവാദ്യങ്ങളോടെ
ജോസ് കെ മാണി എംപി

Leave a Reply

Your email address will not be published. Required fields are marked *