കര്‍ഷക സംഗമം – ചെറുതോണി

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കരുത്തുറ്റ സാന്നിധ്യമായ ഇടുക്കിയിലെ ചെറുതോണിയില്‍ കഴിഞ്ഞദിവസം നടന്ന കര്‍ഷക സംഗമം
വേറിട്ട അനുഭവമായി. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം കേരളകോണ്‍ഗ്രസ് ആണെന്നു തെളിയിക്കുന്നതായി
യോഗത്തിന്റെ വിപുലമായ പങ്കാളിത്തം. അധ്വാന വര്‍ഗത്തിന്റെ ആശയും ആവേശവും കേരളാ കോണ്‍ഗ്രസ് എം ആണെന്ന്്് ഉറക്കെ ഉദ്‌ഘോഷിക്കുന്നതായി പ്രകടനവും മുദ്രാവാക്യവും. മണ്ണിന്റെ മണവും കര്‍ഷകരുടെ മനസുമായ പ്രസ്ഥാനത്തിന്് ഉറച്ച പിന്തുണയുമായി എത്തിയ ആയിരക്കണക്കിനായ കര്‍ഷകര്‍ നേതാക്കളെ കൈക്കൂപ്പിയും ഹസ്തദാനം നല്‍കിയും കൈവീശിയും പിന്തുണ അറിയിച്ചു.നേതാക്കളുടെ പ്രസംഗം അണികള്‍ കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് സ്വീകരിച്ചത്. വാഴത്തോപ്പ് വഞ്ചിക്കവലയില്‍ നിന്നും ആരംഭിച്ച പ്രകടനം കര്‍ഷകരുടെ നാടിന് പുതിയ അനുഭവമായി .വാദ്യമേളങ്ങള്‍.ആട്ടകാവടി,നിശ്ചല ദൃശ്യങ്ങള്‍.പൊയ്ക്കാല്‍ നര്‍ത്തകര്‍.എന്നിവ പ്രകടനത്തിന് കൊഴുപ്പേകി. ചെറുതോണിയിലെ കര്‍ഷക സംഗമവും പ്രകടനവും അവിസ്മരണീയമാക്കിയ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ട് എം.ജെ.ജേക്കബിനും.റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെയും ധീരമായ സംഘാടന മികവും ഈ അവസരത്തില്‍ സ്മരിക്കുകയാണ്. കുപ്രചരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സ്ഥാനമില്ലെന്നും പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ സ്പര്‍ശിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നുമുളള വ്യക്തമായ സന്ദേശം കൂടിയായ ഈ സംഗമം. സംഗമം വന്‍ വിജയമാക്കിയ ഏവര്‍ക്കും ഹൃദയം നിറഞ്ഞ കൃതഞ്ജത രേഖപ്പെടുത്തട്ടെ.

അളവറ്റ പിന്തുണയ്ക്കും സാന്നിധ്യ സഹകരണത്തിനും ഒരിക്കല്‍ കൂടി കൃതഞ്ജതയോടെ

ജോസ് കെ മാണി എംപി
വൈസ ചെയര്‍മാന്‍
കേരളാ കോണ്‍ഗ്രസ് എം

Leave a Reply

Your email address will not be published. Required fields are marked *