പാർട്ടിക്ക് അഭിമാനകരമായ വിജയം സമ്മാനിച്ച വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥി എന്റെ പ്രിയ സുഹൃത്ത് പി.ആര്‍. ശശിക്കും എല്ലാവിധ ആശംസകളും നേരുന്നു.

മുന്നണി വിട്ട് ഒറ്റയ്ക്ക് നില്ക്കാൻ ചരൽക്കുന്നിലെ പാർട്ടി യോഗത്തിൽ കേരള കോൺഗ്രസ് (എം ) നേതൃത്വം എടുത്ത തീരുമാനത്തിനുള്ള രാഷ്ട്രിയ അംഗീകാരമാണ് മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് നേടിയ അഭിമാനകരമായ വിജയം.

കോണ്‍ഗ്രസും എല്‍ഡിഎഫും മാറിമാറി വിജയിച്ചുവന്നിരുന്ന തെക്കുംമുറി വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് (എം) ഒറ്റയ്ക്കാണ് മത്സരിച്ചത്. യുഡിഎഫ് മുന്നണി വിട്ടശേഷം പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.

ഈ വിജയം കേരള കോൺഗ്രസ് (എം ) ന്റെ അടിത്തറ ജനങ്ങള്‍ക്കിടയില്‍ കൂടുതൽ ശക്തമാണെന്ന് തെളിയിക്കുകയാണ്; അതോടൊപ്പം ജനങ്ങളോടുള്ള പാർട്ടിയുടെ കടമയും ഉത്തരവാദിത്വവും വർധിപ്പിക്കുന്ന ഒന്ന് കൂടിയാണ്.

പാർട്ടിക്ക് അഭിമാനകരമായ വിജയം സമ്മാനിച്ച വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥി എന്റെ പ്രിയ സുഹൃത്ത് പി.ആര്‍. ശശിക്കും എല്ലാവിധ ആശംസകളും നേരുന്നു.

ജോസ് കെ മാണി എം.പി
വൈസ ചെയര്‍മാന്‍
കേരളാ കോണ്‍ഗ്രസ് എം

Leave a Reply

Your email address will not be published. Required fields are marked *