പി. കെ കുഞ്ഞാലിക്കുട്ടി സാഹിബിന് ഹൃദയം നിറഞ്ഞ അഭിനന്ദനം നേരുന്നു.

മലപ്പുറം ഉപതെഞ്ഞെടുപ്പിലെ പി. കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഉജ്വല വിജയം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളിലുളള കരുത്തും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ്്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമുന്നത നേതാക്കളായ കെ.എം മാണി സാറിനും പിജെ ജോസഫ് സാറിനും ഒപ്പം ഞാനും മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണ വേദികളില്‍ പങ്കെടുത്തിരുന്നു. മലപ്പുറത്തിന്റെ മനസ് എങ്ങോട്ടാണെന്ന് അപ്പോള്‍ തന്നെ സുവ്യക്തമായിരുന്നു. ഭരണ തന്ത്രജ്ഞതയും, പരിണിതപ്രജ്ഞതയും നേതൃത്വപാടവും മുഖമുദ്രയായ പാര്‍ലമെന്റേറിയനെയാണ് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കടന്നുവരവോടെ കേരളത്തിന് ലോക്‌സഭയില്‍ ലഭിക്കുക. രാജ്യത്തിന്റെ ജനാധിപത്യ ശ്രീകോവിലായ പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ജനാധിപത്യ ചേരിക്ക് കരുത്തു പകരും. മുസ്ലീം ലീഗിന്റെ ആദരണീയനായ പികെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ്് ഈ തകര്‍പ്പന്‍ വിജയത്തിന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെയും എന്റെയും ഹൃദയം നിറഞ്ഞ അഭിനന്ദനം നേരുന്നു.

ജോസ് കെ മാണി എംപി

Leave a Reply

Your email address will not be published. Required fields are marked *