കപ് ലംബ് റബ്ബര്‍ ഇറക്കുമതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാണിജ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

വിദേശ രാജ്യങ്ങളില്‍ നിന്നും വില കുറഞ്ഞ കപ് ലംബ് റബ്ബര്‍(ചിരട്ടയില്‍ ഉറകൂട്ടുന്ന റബര്‍ കട്ടി) ഇറക്കുമതി ചെയ്യുന്നതിനായുള്ള നീക്കങ്ങള്‍ രാജ്യത്തെ സ്വാഭാവിക റബ്ബര്‍ കൃഷിയെ തന്നെ ഇല്ലാതാക്കുമെന്നും, രാജ്യത്ത് ഭീകരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ആയതിനാല്‍ ആ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യവകുപ്പുമന്ത്രി സുരേഷ് പ്രഭുവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. റബറിന് ചുരുങ്ങിയ ഇറക്കുമതി വില കിലോഗ്രാമിന് 200 രൂപയായി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. കിലോയ്ക്ക് 200 രൂപ രൂപയെങ്കിലും ഉറപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍കൃഷി തന്നെഉപേക്ഷിക്കാന്‍ നിര്‍ബദ്ധിതരാകും.

 

 

കപ്പ് ലമ്പ് ഇറക്കുമതി ചെയ്താല്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ സ്വാഭാവിക റബ്ബറില്‍ അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മൂല്യ വര്‍ദ്ധനവ് ഉപേക്ഷിച്ച് കപ് ലംബ് ആയി റബ്ബര്‍ നല്‍കേണ്ടി വരും. നിലവിലെ 150 രൂപയ്ക്കു പകരം 50 രൂപാ പോലും ലഭിക്കാത്ത സ്ഥിതിയിലേയ്ക്കു കാര്യങ്ങള്‍ നീങ്ങും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ റബ്ബര്‍ കൃഷി മേഖലയില്‍ നഷ്ടപ്പെടും. ആയതിനാല്‍ കപ് ലംബ് റബ്ബര്‍ ഇറക്കുമതി നീക്കം പൂര്‍ണ്ണമായും ഉപേക്ഷിക്കണം. വിലയിടിവ് മൂലം വലിയ പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ രക്ഷിക്കുന്നതിനായി കുരുമുളക്, അടക്ക, ഏലം എന്നിവയുടേത്‌പോലെ സ്വാഭാവിക റബറിനും 200 രൂപയെങ്കിനും മിനിമം ഇംപോര്‍ട്ട് പ്രൈസ് (എംഐപി) ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *